വെസ്റ്റ് വെര്‍ജീനിയ . അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗം എന്ന പദവി ഇനി സാറാ ബ്ലെയറിന് സ്വന്തം. 18 വയസുളള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സാറാ ബ്ലെയര്‍ വെസ്റ്റ് വെര്‍ജീനിയ 50 ഹൌസ് ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ലെയ്ന്‍ ഡീഹലിനെ 63 ശതമാനം വോട്ടുകള്‍ നേടിയാണ് പരാജയപ്പെടുത്തിയത്.
റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കുമ്പോള്‍ ലീഗല്‍ വോട്ടിങ് പ്രായം പോലും ഇല്ലാതിരുന്ന സാറയ്ക്ക്, നവംബറിനു തൊട്ട് മുമ്പാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനുമുളള 18 വയസ് പൂര്‍ത്തിയായത്.
യുവതലമുറയുടെ ശബ്ദം നിയമസഭയില്‍ എത്തിക്കുക എന്നതായിരുന്നു എന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രേരിപ്പിച്ചത്.- വിജയാഹ്ലാദത്തിനിടെ സാറ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹെഡ്ജസ് വില്ല ഹൈസ്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ബ്ലെയര്‍ യൂണിവേഴ്സിറ്റി ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ്.
2015 ല്‍ വെര്‍ജീനിയ നിയമസഭാ 60 ദിവസം തുടര്‍ച്ചയായി സമ്മേളിക്കുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടതിനാല്‍ പഠിപ്പു തല്ക്കാലം നിറുത്തിവെക്കുവാനാണ് ബ്ലയറുടെ തീരുമാനം. ഫാമിലി വാല്യൂസ് ആന്റ് എബോര്‍ഷന്‍ എന്നീ വിഷയങ്ങളില്‍ അതീവ താല്പര്യമാണ് തനിക്കുളളതെന്നും പതിനെട്ടു വയസുകാരി പറഞ്ഞു.
Comments