കാലിഫോര്‍ണിയ . 2008 ല്‍ സ്ഥാപിതമായ ട്രയ്വാലി(സ്സ"ണ്ട ര്‍ക്കന്തന്തണ്ട)യൂണിവേഴ്സിറ്റി സ്ഥാപകയും പ്രസിഡന്റുമായ സൂസന്‍ പിങ്ങ് സു (44)വിനെ നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച കേസില്‍ 16 വര്‍ഷത്തെ തടവിന് യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ജോന്‍ എസ്. ടിഗര്‍ ശിക്ഷിച്ചു. ആറ് മില്യന്‍ ഡോളര്‍ പിഴയുമടയ്ക്കണം.
ഗവണ്‍മെന്റ് അക്രഡിറ്റേഷന്‍ ഇല്ലാത്ത യൂണിവേഴ്സിറ്റി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിങ്, മെഡിസിന്‍, ലോ എന്നീ ഡിഗ്രികളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഡിഗ്രിയോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തു വ്യാജ രേഖകള്‍ ചമച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ വരുന്നതിനുളള വിസയും ഇവര്‍ നല്‍കിയിരുന്നു. ഇവരുടെ പരസ്യത്തില്‍ ആകൃഷ്ടരായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് എത്തിച്ചേര്‍ന്നത്
11 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒറ്റവര്‍ഷം കൊണ്ട് 939 ആയി ഉയര്‍ന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുളളവരായിരുന്നു. 2700 ഡോളര്‍ വരെ ഒരു സെമസ്റ്ററിനു ഫീസ് ഈടാക്കിയിരുന്നു.
2011 ല്‍ ഹോംലാന്റ് സെക്യൂരിറ്റി നടത്തിയ റെയ്ഡില്‍ യൂണിവേഴ്സിറ്റിയുടെ വ്യാജ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചു പൂട്ടുന്നതിന് ഉത്തരവിട്ടു. ഇതു മൂലം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്നും നാടു കടത്തി. ഇന്ത്യയിലും അമേരിക്കയിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി പ്രസിഡന്റ് സൂസന്‍ ചുരുങ്ങിയ കാലം കൊണ്ടു 6.1 മില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്.
Comments