ഇന്ത്യന്‍വംശജ കമലഹാരിസ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, November 07, 2014 11:48 hrs UTC
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാന അറ്റോര്‍ണി ജനറലായി കമല ഹാരിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കമല ഹാരിസ്(50) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നൊവിസ് റോണ്‍ ഗോള്‍ഡിനെ ആകെ പോള്‍ ചെയ്ത 3.9 മില്യണ്‍ വോട്ടുകളില്‍ 55 ശതമാനം വോട്ടു നേടിയാണ് പരാജയപ്പെടുത്തിയത്. നാലുവര്‍ഷമാണ് കാലാവധി.
കാലിഫോര്‍ണിയായില്‍ റിക്രിയേഷ്ണല്‍ മാരിജുവാനി(കഞ്ചാവു) വില്പന നിയമ വിധേയമാക്കുന്നതിന് കമല സ്വീകരിച്ച അനുകൂല നടപടികളാണ് വിജയം അനായാസമാക്കിയത്.
പ്രസിഡന്റ് ഒബാമയുടെ അടുത്ത സുഹൃത്തായ കമലയെ ഭാവിയില്‍ കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍, യു.എസ്. സെനറ്റര്‍ ഇവയിലേതെങ്കിലും ഒരു സ്ഥാനമാണ് കാത്തിരിക്കുന്നത്.
ചെന്നെയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഡോ.ശ്യാമള ഗോപാലന്റേയും, ജമൈക്കക്കാരനായ പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളാണ് കമലഹാരിസ്.
കാലിഫോര്‍ണിയാ ഓക്ക്ലാന്റിലാണ് ജനനം. ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.
Comments