ഒക്ലഹോമ . കോണ്ടിനെന്റല്‍ കമ്പനി സിഇഒ വിവാഹ മോചന കേസില്‍ ഭാര്യക്ക് നല്‍കേണ്ടി വന്ന തുക ഒരു ബില്യണ്‍ ഡോളര്‍ !
ഒക്ലഹോമ പ്രത്യേക ജഡ്ജി ഹൊവാര്‍ഡ് ഹരാള്‍സണ്‍ കമ്പനി സിഇഒ ഹറോള്‍ഡ് ഹാമിന്‍െറ മുന്‍ ഭാര്യ 58 വയസുളള ആന്‍ ഹാമിന് 995.5 മില്യണ്‍ ഡോളര്‍ വിവാഹമോചന ദ്രവ്യമായി നല്‍കണമെന്നാണ് നവംബര്‍ 10 തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
80 പേജുളള വിധി ന്യായം നടപ്പിലാക്കുന്നതോടെ അമേരിക്കയില്‍ കോടീശ്വരികളുടെ പട്ടികയില്‍ 100-ാം സ്ഥാനത്തെത്തും.
അമേരിക്കയിലെ നാളിതുവരെ നടന്ന വിവാഹമോചന കേസുകളില്‍ ഇത്രയും വലിയ സംഖ്യ വിധിക്കുന്നത് ആദ്യമാണ്. ഒക്ലഹോമ ആസ്ഥാനമാക്കിയുളള ഡ്രില്ലിംഗ് കമ്പനി കോണ്ടിനെന്റലിന്‍െറ മൂലധനം 18 ബില്യണ്‍ ഡോളറാണ്.
2010 ല്‍ വയന്‍ റിസോര്‍ട്ടിന്‍െറ 11 മില്യണ്‍ ഓഹരികള്‍ (ഏകദേശം 741 മില്യണ്‍ ഡോളര്‍) സ്റ്റീവ് പയ്ന്‍ മുന്‍ ഭാþര്യയ്ക്ക് നല്‍കണമെന്നുളളതാണ് ഇതിന് മുന്‍പ് വിവാഹ മോചന കേസില്‍ നല്‍കേണ്ടി വന്നിട്ടുളളഏറ്റവും കൂടുതല്‍ തുക.
Comments