ഓസ്റ്റിന്‍ : 2014 നവംബറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്സാസില്‍ വോട്ടിങ് രേഖപ്പെടുത്തിയത് 33.6%. അമേരിക്കയില്‍ 70 വര്‍ഷത്തിനുളളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറവ് ശതമാനം വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിച്ചത്.
ടെക്സാസില്‍ ഈ വര്‍ഷം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി വെന്‍ഡി ഡേവിഡ് അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ചിട്ടും റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്സാസില്‍ സ്ഥാനാര്‍ത്ഥി അറ്റോര്‍ണി ജനറല്‍ ഗ്രേഗ് ഏബെട്ട് അനായാസ വിജയമാണ് നേടിയത്. വോട്ടര്‍ ഐഡി നിര്‍ബ്ബന്ധമാക്കിയതാണ് വോട്ടിങ് ശതമാനം കുറയാന്‍ കാരണമെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു.
14 മില്യണ്‍ വോട്ടര്‍മാരാണ് ടെക്സാസില്‍ വോട്ടര്‍ ലിസ്റ്റിലുളളത്. കഴിഞ്ഞ വര്‍ഷം 37.5 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്.
നൂറില്‍ എഴുപതോളം പേര്‍ വോട്ട് രേഖപ്പെടുത്താതെ വീട്ടിലിരുന്നപ്പോള്‍ മുപ്പതോളം പേര്‍ വോട്ട് രേഖപ്പെടുത്തി നേടിയ വിജയം ജനാധിപത്യത്തിന്‍െറ വിജയമായി തന്നെ കണക്കാക്കാം.
Comments