കലിഫോര്‍ണിയ . എബോള വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ വകുപ്പിലെ നഴ്സുമാര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നില്ല എന്നാരോപിച്ച് കലിഫോര്‍ണിയ ആസ്ഥാനമായുളള നാഷണല്‍ നഴ്സസ് യൂണിയന്‍ നവംബര്‍ 12 ബുധനാഴ്ച രാജ്യ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും പിക്കറ്റിങ്ങും നടത്തി.
19,000 കലിഫോര്‍ണിയ നഴ്സുമാരാണ് ഇന്നലെ മുതല്‍ രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 100,000 നഴ്സുമാര്‍ സമരത്തില്‍ പങ്കെടുത്തതായി യൂണിയന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു.
നഴ്സുമാരെ സംരക്ഷിച്ചാല്‍ മാത്രമേ സമൂഹം സുരക്ഷിതമായിരിക്കുകയുളളൂ എന്ന് സമരത്തില്‍ പങ്കെടുത്ത നഴ്സ് ഇവാന്‍ പറഞ്ഞു.
വൈറ്റ് ഹൌസിനു സമീപം നടന്ന പ്രകടനത്തില്‍ മുപ്പതോളം നഴ്സുമാര്‍ പങ്കെടുത്തതായി നാഷണല്‍ നഴ്സസ് യുണൈറ്റഡ് എക്സി. ഡയറക്ടര്‍ റോസ് ആന്‍ പറഞ്ഞു. വെസ്റ്റ് ആഫ്രിക്കയില്‍ 5000 പേര്‍ എബോള വൈറസ് ബാധിച്ചു മരിച്ചപ്പോള്‍ അമേരിക്കയില്‍ ഒരാള്‍ മാത്രമാണ് മരണമടഞ്ഞത്.
Comments