കലിഫോര്‍ണിയ . വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജിയോഗ്രാഫി ട്രാവലര്‍ 2014 ഫോട്ടോഗ്രാഫി മത്സരത്തിന്‍െറ മെറിറ്റ് അവാര്‍ഡിന് ചെന്നൈയില്‍ നിന്നുളള ഫൊട്ടോഗ്രഫര്‍ ബാലസുബ്രഹ്മണ്യം അര്‍ഹനായി.
തമിഴ്നാട്ടിലെ മഹാശിവ രാത്രി ഉത്സവത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയതിനാണ് ബാലസുബ്രഹ്മണ്യത്തെ അവാര്‍ഡിനു തിരഞ്ഞെടുത്തത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും 18,000 ചിത്രങ്ങളാണ് മത്സരത്തിനായി എത്തിയിരുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നായിരുന്നു അവാര്‍ഡിനര്‍ഹമായത്. നാഷണല്‍ ജിയോഗ്രാഫിക്ക് ട്രാവലര്‍ എഡിറ്റര്‍ ഇന്‍ ചീഫ് കീത്ത് ബെല്ലോസാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
2015 ജനുവരിയില്‍ വാഷിംഗ്ടണ്‍ നാഷണല്‍ ജിയോഗ്രാഫി ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുളള ചിലവും 10,000 ഡോളറുമാണ് മത്സര വിജയിക്ക് ലഭിക്കുക.
Comments