പെന്‍സില്‍വാനിയ : രണ്ടു മാസം മുമ്പ് പെന്‍സില്‍വാനിയ ബ്ളൂമിംഗ് ഗ്രോവ് പോലീസ് ക്യാപ്റ്റന്‍ ബ്രയണ്‍ ഡിക്ക്സനെ വെടിവെച്ചു കൊലപ്പെടുത്തുകയും, മറ്റൊരു ട്രൂപ്പിനെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത പ്രതി 31 വയസ്സുള്ള എറിക്ക് ഫ്രെയിനെ പിടികൂടുന്നതിന് ഖജനാവില്‍ നിന്നും ചിലവഴിച്ചത് പതിനൊന്ന് മില്യണ്‍ ഡോളര്‍! നവം.15ന് സ്റ്റേറ്റ് പോലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് നടന്ന സംഭവത്തിന് 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടാനായത്. ആയിരക്കണക്കിന് പോലീസ് ഉദ്യോഗ്സ്ഥന്മാര്‍ രാപകലില്ലാതെ അത്യദ്ധ്വാനം ചെയ്തതിന് 6.9 മില്യണ്‍ ഡോളറാണ് ഓവര്‍ ടൈം അലവന്‍സായി നല്‍കേണ്ടി വന്നത്. ബാക്കി തുക പ്രത്യേക ആനൂകൂല്യങ്ങളായും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 48 ദിവസം നിയമപാലകരെ കമ്പളിപ്പിച്ചു കഴിഞ്ഞ മുന്‍ സൈനീകകോദ്യോസ്ഥ പ്രതിയെ ലൊക്കൊണൊ മലകളിലെ ഒഴിഞ്ഞു കിടന്നിരുന്ന എയര്പ്ലെയര് ഹാങ്കറില്‍ നിന്നാണ് പിടികൂടിയത്. പതിനൊന്നുമില്യണ് ഇതുവരെ നികുതിദായകര്‍ നല്‍കേണ്ടി വന്നുവെങ്കില്‍, ഈ കേസ്സ് വാദിക്കുന്നതിന് പ്രതിഭാഗത്തു വക്കീല്‍ ഇല്ലാത്തതിനാല്‍ 178 ഡോളര്‍ മണിക്കൂറിന് പ്രതിഫലം നല്‍കിയാണ് ഗവണ്മെന്റ് പ്രതിക്കു വേണ്ടി ഒരു വക്കീലിനെ നിയമിച്ചിരിക്കുന്നത്.
Comments