ഡാലസ് . എബോള വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സക്ക് വിധേയയായ ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രി നഴ്സ് നൈന പാമിന്‍െറ നായയെ സംരക്ഷിക്കാന്‍ 27,000 ഡോളര്‍ ചെലവഴിച്ചതായി ഡാലസ് സിറ്റി അധികാരികള്‍ അറിയിച്ചു.
ആദ്യമായി അമേരിക്കയില്‍ എബോള വൈറസ് ബാധിച്ചു മരിച്ച തോമസ് എറിക്ക് ഡങ്കന്‍െറ ചികിത്സയ്ക്കായി ടെക്സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് 1.28 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. ഡാലസ് സിറ്റി ചിലവിട്ട 15,5000 ഡോളറിന് പുറമെയാണിത്.
നായയുടെ ചെലവിലേക്ക് 19000 ഡോളര്‍ ഗ്രാന്റായും സംഭാവനയായും ലഭിച്ചു.
Comments