മാസ്സചുസെറ്റ്സ് . ആറു വയസുകാരി-യുടെ സന്ദര്‍ഭോചിത ഇടപെടല്‍ അഞ്ച് കുടുംബാംഗങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഡിസംബര്‍ മൂന്നിനു രാവിലെ-യാണു സംഭവം.
തലയ്ക്കു മുകളിലുളള ഫാന്‍ കറങ്ങാതിരുന്നത് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കിന്റര്‍ ഗാര്‍ഡനര്‍ ആറ് വയസുകാരിയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പുകയും തീയും കണ്ട കുട്ടി ഓടി ലിവിങ് റൂമില്‍ ഉറങ്ങുകയായിരുന്ന അമ്മയെ തട്ടി ഉണര്‍ത്തി. രണ്ടു പേരും ചേര്‍ന്ന് മുകളിലെ മുറികളില്‍ ഉറങ്ങി കിടന്നിരുന്ന പിതാവ് ആന്റണിയേയും പന്ത്രണ്ടും പതിനഞ്ചും വയസുളള രണ്ട് സഹോദരന്മാരേയും കൂട്ടി കഷ്ടിച്ചു പുറത്തു കടക്കുന്നിതിടയില്‍ അഗ്നി ജാലകള്‍ വീടിന്‍െറ മേല്‍ക്കൂര മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് ആന്റണി ജോലി ചെയ്തിരുന്ന ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ച്ു. വീട് ഇതിനകം പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനേയും ധീരതയേയും അവിടെയെത്തിയ ഫയര്‍ ചീഫ് കെവിന്‍ ബ്രീന്‍ പ്രശംസിച്ചു. മകള്‍ വിവരം അറിഞ്ഞില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു. -മാതാവ് ലോറി പറഞ്ഞു.
ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഈശ്വരനോടു നന്ദി പറയുന്നു .-പിതാവ് ആന്റണി പറഞ്ഞു. ഗാരേജില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അനുമാനിക്കുന്നതെന്ന് ഫയര്‍ ചീഫ് പറഞ്ഞു.
Comments