സാന്‍ ലിയാന്‍ ഡ്രൊ (കലിഫോര്‍ണിയ) . മുന്‍ ആമസോണ്‍ ജീവനക്കാരനും ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറുമായ കെവിന്‍ വര്‍ഗീസ് നവംബര്‍ 25 ന് ആരംഭിച്ച നിരാഹാര സമരം 10 -ാം ദിവസം പിന്നിടുന്നു.
ആമസോണ്‍ കമ്പനി അധികൃതരുടെ ജീവനക്കാര്‍ക്കെതിരെയുളള നിഷേധാത്മക സമീപനത്തിലും അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിടലിനുമെതിരെ ആമസോണിന്‍െറ സിയാറ്റിലുളള ഹെഡ്ക്വാട്ടേഴ്സിനു മുമ്പിലാണ് കെവിന്‍ വര്‍ഗീസ് നിരാഹാരമാരംഭിച്ചത്. ആമസോണ്‍ കമ്പനി ജീവനക്കാരനെതിരെ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുന്നതിന് ഇന്റര്‍നെറ്റിലൂടെ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് 45,000 ഒപ്പുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതായും ഡിസംബര്‍ 4 ന് ആമസോണ്‍ സിഇഒ ജെഫിനെ ഏല്‍പിച്ചതായും വര്‍ഗീസ് പറഞ്ഞു.
നിരാഹാര സമരത്തെ കുറിച്ചു കേട്ടറിഞ്ഞ ജെസി ജാക്സണ്‍ സീനിയര്‍ ഡിസംബര്‍ 3 ന് വര്‍ഗീസിനെ സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു.
നിരാഹാരം ആരംഭിച്ചതിനുശേഷം 16 പൌണ്ട് ഭാരം കുറഞ്ഞെങ്കിലും ജെസി ജാക്സന്‍െറ സന്ദര്‍ശനം കൂടുതല്‍ ആവേശം പകര്‍ന്നതായി വര്‍ഗീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും വര്‍ഗീസ് അറിയിച്ചു.
Comments