റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ- ഇന്ത്യന്‍ അംബാസിഡര്‍ നിയമനത്തിന് യു.എസ്. സെനറ്റിന്റെ അംഗീകാരം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, December 10, 2014 12:51 hrs UTC
വാഷിഗ്ടണ്‍ ഡി.സി : അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചത് ഡിസം.9ന് വൈകീട്ട് യു.എസ്. സെന്റ്റ് ഐക്യകണ്ഠേന അംഗീകരിച്ചു.
ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയുടെ അംബാസിഡറായി ഇന്ത്യയില്‍ നിയമിക്കുന്നത് ആദ്യസംഭവമാണ്.
നാല്പ്പത്തിയഞ്ചുക്കാരനായ വര്‍മ്മയെ ശബ്ദ വോട്ടോടെ ഐക്യകണ്ഠേനയാണ് സെനറ്റ് ഇന്ത്യന്‍ അംബാസിഡറായി നിയമനത്തിനുള്ള അംഗീകാരം നല്‍കിയത്.
ഇന്ത്യയിലെ ആദ്യ അമേരിക്കന്‍ വനിതാ അംബാസിഡറായ നാന്‍സി പവ്വല് കഴിഞ്ഞ മാര്‍ച്ചില്‍ രാജിവെച്ച ഒഴിവിലാണ് രാഹുല്‍ വര്‍മ്മയുടെ നിയമനം.
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷം ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡനര് പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
മുന്‍ അമേരിന്‍ സെക്രട്ടറി ഹിലാരി കിന്റന്റെ കീഴില്‍ അസിസ്റ്റന്റ് സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്.
അടുത്ത മാസം ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുമ്പ് ഇന്ത്യന്‍ അംബാസിഡറെ നിയമിച്ചത് ഇന്ത്യയും-അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മുന്നോടിയായിട്ടാണ്.
Comments