വാഷിങ്ടണ്‍ ഡിസി . ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ച് പ്രതിരോധ നയങ്ങളെ എക്കാലത്തും ശക്തമായി പിന്തുണച്ചിട്ടുളള ആഷ്ടണ്‍ കാര്‍ട്ടറെ അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ നിര്‍ദ്ദേശിച്ചു.
ഡിസംബര്‍ 5 നാണ് കാര്‍ട്ടറെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.
ഒബാമയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ കാര്‍ട്ടറെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതിലൂടെ അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒബാമ ലക്ഷ്യമിട്ടിരിക്കുന്നത്.
2013 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കാര്‍ട്ടര്‍ ഒരു ഡസനോളം ഹൈടെക്ക് ഡിഫനസ് ഉല്പന്നങ്ങള് സംയുക്തമായി വികസിപ്പിക്കുന്നതിനെക്കുറിച്ചും ഉല്പാദിപ്പിക്കുന്നതിനെ കുറിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യാ ഗവണ്മെന്റിന് സമര്‍പ്പിച്ചിരുന്നു.
2005 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ന്യുക്ലിയര്‍ കരാറിന് കാര്‍ട്ടര്‍ ശക്തമായി പിന്തുണയാണ് നല്‍കിയിരുന്നത്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ ശക്തമായ ഒരു രാഷ്ട്രമായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. അമേരിക്കയും ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ലോകരാഷ്ട്രങ്ങളുടെ അതിര്‍ത്തി സുരക്ഷക്കും, വികസനത്തിനും പ്രയോജനകരമാണ്. കഴിഞ്ഞ വര്‍ഷം സ്ട്രിറ്റജിക്ക് ആന്റ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിയുക്ത പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ പറഞ്ഞു. ഇന്ത്യയുമായി നല്ലൊരു സുഹൃദബന്ധം സ്ഥാപിക്കുന്നതിനുളള ദൃഢനിശ്ചമാണ് ഇന്ത്യന്‍ വംശജരേയും, ഇന്ത്യന്‍ നയങ്ങളെ പിന്തുണക്കുന്നവരേയും തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഒബാമ നിയമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments