ഒക്ലഹോമ . ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭ ചിദ്രത്തിനുപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പുകള്‍ നല്കി പണം തട്ടിപ്പു നടത്തിയ അറുപത്തി രണ്ടുകാരനായ നരേഷ് ജി. പട്ടേല്‍ എന്ന ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ ഒക്ലഹോമ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 9 ന് ഒക്ലഹോമ കൌണ്ടി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റിലാണ് അറ്റോര്‍ണി ജനറല്‍ സ്കോട്ട് പ്രുയിറ്റ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ലഹോമയിലെ സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ വെച്ചു പൊറിപ്പിക്കാവുന്നതല്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും 15,000 ഡോളര്‍ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നും ആറ്റോര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.
ഗര്‍ഭിണിയല്ലാത്ത പമേല കിങ് എന്ന സ്ത്രീക്ക് ഗര്‍ഭചിദ്രം നടത്തി എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലാത്.
ഡോക്ടര്‍ പട്ടേലിന് 2000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
Comments