ന്യൂയോര്‍ക്ക് . മൊബൈല്‍ ഫോണിലൂടെ ചിത്രങ്ങള്‍ അയയ്ക്കുന്നതിനു 2010 ല്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം പ്രോഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നതായി ഇന്‍സ്റ്റഗ്രാം സിഇഒ കെവിന്‍ സിസ്ട്രോം അവകാശപ്പെട്ടു.
പ്രതിമാസം 300 മില്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്. ഒമ്പത് മാസം മുമ്പ് വരെ ഇത് 200 മില്യനായിരുന്നു.
അമേരിക്കയ്ക്ക് പുറത്തുളളവരാണ് കൂടുതല്‍ ഈ പ്രോഗ്രാം ഉപയോഗിക്കുന്നവര്‍ ഏകദേശം 65 %.
70 മില്യണ്‍ ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിദിനം ഷെയര്‍ ചെയ്യപ്പെടുന്നത്. പന്ത്രണ്ടിനും മുപ്പത്തിനാലിനും വയസ് പ്രായമുളളവരാണ് ഇത് ഉപയോഗിക്കുന്നതില്‍ എണ്‍പത് ശതമാനവും.
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇതിലൂടെ പരസ്യം ചെയ്യുന്നവരുടെ എണ്ണത്തിലും റിക്കാര്‍ഡ് വര്‍ദ്ധനവാണ്. മുന്നൂറു മില്യന്‍ ജനങ്ങളാണ് ഇത് ഉപയോഗിക്കുന്നത് എന്നതാണ് പരസ്യക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഇന്ന് വിദ്യാര്‍ഥികളുടേയും യുവജനങ്ങളുടേയും ഒരു ഹരമായി മാറി കഴിഞ്ഞിരിക്കുന്നു. ചിലവ് കൂടാതെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുളള സുരക്ഷിതമാര്‍ഗ്ഗമാണ് ഇന്‍സ്റ്റഗ്രാം പ്രോഗ്രാം.
Comments