ഒക്ലഹോമ . ഫ്ലൂ സീസണ്‍ ആരംഭിച്ചതിനുശേഷം ഇതുവരെ രണ്ട് പേര്‍ ഫ്ലൂ ബാധിച്ചു മരിച്ചതായി ഒക്ലഹോമ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇന്ന് ഡിസംബര്‍ 11 സ്ഥിരികരിച്ചു. കാര്‍ട്ടര്‍ കൌണ്ടിയിലെ അറുപത്തിയഞ്ച് വയസ് പ്രായമുളള രണ്ട് പേരാണ് മരിച്ചവര്‍.
ഫ്ലൂ സീസണ്‍ ആരംഭിച്ചതിനുശേഷം 94 പേരാണ് ഫ്ലൂവിന് ചികിത്സ തേടിയത്.
കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ മരണം സംഭവിച്ചത് 67 പേര്‍. 1300 രോഗികള്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്ലൂ പടര്‍ന്ന് പിടിക്കുന്നതൊഴിവാക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും, ഫ്ലൂവിന്‍െറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയിലെ ഹെല്‍ത്ത് ക്ലീനിക്കുകളിലോ പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്ലൂവിനെതിരായുളള കുത്തിവെയ്പ്പുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിന്റര്‍ സീസണിലാണ് ഫ്ലൂ മാരകമായി അനുഭവപ്പെടുക.
Comments