ഡി.എ, പ്രോസിക്യൂട്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നു പേരെ വധിച്ച മുന്‍ ന്യായാധിപന് വധശിക്ഷ
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, December 19, 2014 10:24 hrs UTC
റോക്ക് വാള്( ടെക്സസ്) : കൗഫ് മാന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, ഭാര്യ, പ്രോസിക്യൂട്ടര്‍ എന്നീ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വിചാരണ നേരിടുന്ന നോര്‍ത്ത് ടെക്സസ് മുന്‍ ജസ്റ്റിസ് ഓഫ് പീസ് എറിക്ക് വില്യംസിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ട് ഇന്ന് (ഡിസം.17) ജഡ്ജി മൈക്ക് സ്നിപ്സ് ഉത്തരവായി.
ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഭാര്യ സിന്ധ്യയെ കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷ ലഭിച്ചത്. 2013 ഡിസം.4നായിരുന്നു കൊലപാതകം. മറ്റു രണ്ടു കേസ്സുകളിലും വിചാരണ പൂര്‍ത്തിയായിട്ടില്ല. നാല്പത്തിയേഴ് വയസ്സുള്ള എറിക്ക് വില്യംസിന്, കോടതിയില്‍ നിന്നും കളവു നടത്തിയതിനെ തുടര്‍ന്ന് ജോലിയും, ലൊ ലൈസെന്‍സും നഷ്ടപ്പെട്ടതിനു ഉത്തരവാദികള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കും, പ്രോസിക്യൂട്ടര്‍ ഹസ്സെയുമാണെന്ന ധാരണയില്‍ പ്രതികാരമായാണ് മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണഅ എറിക്കിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കിന്റെ ഭാര്യയേയും എറിക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈസ്റ്റ് ഡാളസ്സിലെ വീട്ടില്‍വെച്ചാണ് ഇരുവരും കൊലപ്പെട്ടത്.
ടെക്സസ്സിലെ വളരെ കോളിളക്കം സൃഷ്ടിച്ച ഈ കൊലകേസ്സുകളിലെ പ്രതിയെ പിടികൂടാന്‍ വളരെ വിദഗ്ദമായ നീക്കമാണ് പോലീസ് നടത്തിയത്. ദീര്‍ഘകാലം ന്യായാധിപനായിരുന്ന എറിക്ക് കേസ്സിന്റെ തെളിവുകള്‍ നശിപ്പിച്ചിരുന്നു.നിരപരാധിയായ അറ്റോര്‍ണിയുടെ ഭാര്യയെ നിര്‍ദയം കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ല. വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി മൈക്ക് സ്നിപ്സ് പറഞ്ഞു.
Comments