വാഷിംഗ്ടണ്‍ : ഫിസിക്കല്‍ ഇയ്യര്‍ 2014ല്‍ അമേരിക്കയില്‍നിന്നു തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറവാണെന്ന് ഡിസംബര്‍ 19 വെള്ളിയാഴ്ച ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ചു. 2013 ല്‍ 438,21 അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും തിരിച്ചയച്ചുവെങ്കില്‍ 2014ല്‍ ഇവരുടെ സംഖ്യ 414, 481 ആയി കുറഞ്ഞു. അമേരിക്കയില്‍ താമസിക്കുന്ന 5 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിന് പ്രസിഡന്റ് ഒബാമ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു. എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതിനെതിരെ യു.എസ്. സെനറ്റില്‍ ഭൂരിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് ഉത്തരവിലെ ഗൈഡ് ലൈനിന് വിധേയമായി സമീപകാലത്ത് അതിര്‍ത്തി കടന്നെത്തിയവര്‍, ക്രിമിനല്‍ കേസ്സുകളിലെ പ്രതികള്‍, ഗാങ്ങ് മെമ്പേഴ്‌സ്, നാഷ്ണല്‍ സെക്യൂരിറ്റിക്ക് ഭീഷണിയുയര്‍ത്തുന്നവര്‍ എന്നിവരെ അടിയന്തിരമായി നാടുകടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം തിരിച്ചയച്ചവരില്‍ ഭൂരിഭാഗം അതിര്‍ത്തികടക്കുന്നതിനിടെ പിടികൂടിയവരാണ്. ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് യു.എസ്. സെനറ്റ് അംഗീകരിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസകരമായിരിക്കും. പ്രത്യേകിച്ചു വര്‍ഷങ്ങളായി കുടുംബസമ്മേതം ഇവിടെ കുടിയേറിയവര്‍ക്ക്.
Comments