അമേരിക്കന്‍ സൈനീക സേവനത്തില്‍ ഇന്ത്യന്‍ സഹോദരിമാരും
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, December 22, 2014 11:10 hrs UTC
ലോസ് ആഞ്ചലസ് : ഇന്ത്യന്‍-അമേരിക്കന്‍ വംശജരായ സഹോദരിമാര്‍ സ്റ്റാഫ് സാര്‍ജന്റ്, ബല്റീറ്റ്, സാര്‍ജന്റ്, ജസ്ലീന് കൗര്‍ കെയ്റാ എന്നിവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ അഭിമാനമായി മാറുന്നു.
കാലിഫോര്‍ണിയ എയര്നാഷ്ണല് ഗാഡ് ഇന്ത്യയിലെ റാണിക്കട്ട് കണ്ടോണ്മെന്റില് ഈയിടെ നടത്തിയ യുദ്ധ അഭ്യാസ് 2014 ല്‍ ഈ സഹോദരിമാര്‍ പങ്കെടുത്തിരുന്നു. ഇന്ത്യ-യുഎസ്സ് സൈനീകര്‍ക്കിടയില്‍ ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിന് തടസ്സമായി രുന്ന ഭാഷാ സഹായികളായി സഹോദരിമാര്‍ നടത്തിയ സേവനം പ്രശംസനീയമായിരുന്നു.
17 വയസ്സില്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ബല്റീറ്റ് കൗര്‍ ഇറാക്കിലെ യുദ്ധമേഖലയില്‍ നിയോഗിക്കപ്പെട്ടിരുന്ന കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. ജസ്ലീന് കൗര്‍ സഹോദരിയുടെ പാത പിന്തുടര്ന്ന് കാലിഫോര്‍ണിയാ ഗാര്‍ഡില്‍ മെഡിക്കല്‍ വിഭാഗത്തില്‍ അംഗമായിരുന്നു. നഴ്സായി ജോലി ചെയ്യുന്ന ജസ്ലിന്നഴ്സ്സ് പ്രാക്ടീഷനറാകുന്നതിനുള്ള പഠനത്തിലാണ്. അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം വളരെ പരിമിതമാണെന്നുള്ളതാണ് ഇവര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടാനിടയായത്.
Comments