ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി അമിത് മേത്തയുടെ നിയമനത്തിന് യു.എസ്. സെനറ്റിന്റെ അംഗീകാരം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, December 23, 2014 02:02 hrs UTC
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നോമിനിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ അമിത് പ്രിയവദന്‍ മേത്തക്ക്. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമനം നല്‍കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. ഡിസം.16 നാണ് യു.എസ്സ്. സെനറ്റ് ഐക്യകണ്ഠേന അംഗീകാരം നല്‍കിയത്. ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ വംശജന് ഡി.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.
ഇന്ത്യയില്‍ ജനിച്ച മേത്ത മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തുന്നത് ഒരു വയസ്സിലാണ്. 1997 ല്‍ യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ ലൊ സ്ക്കൂളില്‍ നിന്നും ലൊ ബിരുദവും, 1993 ല്‍ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ആര്‍ട്സില്‍ ബിരുദവും നേടിയിട്ടുണ്ട്.
മേത്തയുടെ നിയമനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അഭിമാനം കൊള്ളുന്നതായി സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റ് മാന്ബിഷാ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മേത്തയുടെ നിയമനത്തോടെ ഏഷ്യന്‍ ഫസഫിക്ക് അമേരിക്കന്‍ ജഡ്ജിമാരുടെ എണ്ണം 26 ആയി.
അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും ഉയര്‍ന്ന സിരാകേന്ദ്രങ്ങളില്‍ രണ്ടാമതായി അറിയപ്പെടുന്ന യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് കോര്‍ട്ട് ജഡ്ജി(ഡി.സി.)യായി 2013 മെയ് മാസം ഇന്ത്യന്‍ വംശജനായ ശ്രീകാന്ത് ശ്രീനിവാസന് നിയമിതനായിട്ടുണ്ട്.
Comments