അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡ്രൈവിങ്ങ് ലൈസെന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, December 23, 2014 02:05 hrs UTC
ഫോനിക്സ്(അരിസോണ) : ഒബാമ ഭരണകൂടം ഈയ്യിടെ പ്രഖ്യാപിച്ച ഇമ്മിഗ്രേഷന്‍ നിയമങ്ങളുടെ സംരക്ഷണത്തിനര്ഹരായ മുപ്പതു വയസ്സിനു താഴെയുള്ളവര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ അരിസോണ സംസ്ഥാനത്തു ഡിസം.22 തിങ്കളാഴ്ച മുതല്‍ ആദരിച്ചു.
അരിസോണ ഗവര്‍ണര്‍ ജാന്‍ ബ്രൂവേഴ്സ് ഏകദേശം 20,000 ത്തോളം കുടിയേറ്റക്കാര്‍ക്ക് ഡ്രൈവിങ്ങ് ലൈസെന്‍സ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഡിസം.18ന് യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് അരിസോണ ട്രാന്സ്പോര്ട്ടേഷന് വകുപ്പു അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്.
പതിനാറു വയസ്സിനു മുമ്പ് അമേരിക്കയില്‍ കുടിയേറുകയും, ഇപ്പോള്‍ മുപ്പതു വയസ്സു കഴിഞ്ഞവര്‍ക്കുമാണ് ഡ്രൈവിങ്ങ് ലൈസെന്‍സിന് അര്‍ഹതയുള്ളത്. തുടര്‍ച്ചയായി അഞ്ചു വര്‍ഷം അമേരിക്കയില്‍ താമസിക്കുകയും, ഹൈസ്ക്കൂള് വിദ്യാഭ്യാസമോ, ജി.ഇ.ഡി.യോ ഉള്ളവര്‍ക്കാണ് ഒബാമയുടെ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക.
അരിസോണ സംസ്ഥാനവും, നെബ്രസ്ക്കായും നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ രണ്ടു സംസ്ഥാനങ്ങളുടേയും നിരോധനം കോടതി തല്ക്കാലം സ്റ്റേ ചെയ്തിട്ടുണ്ട്. അരിസോണയില്‍ കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് ഏഷ്യന്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഒബാമയുടെ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Comments