ഇന്‍ഡ്യാന. കാല്‍വറിക്കുന്നില്‍ തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളനു മാപ്പു നല്‍കി പറുദീസയിലോക്കു ആനയിച്ചവനാണ് ക്രിസ്തു നാഥന്‍. എന്നാല്‍ ഉണ്ണിയേശുവിനെ ആരെങ്കിലും മോഷ്ടിക്കുവാന്‍ ശ്രമിച്ചാല്‍ അവനെ അകത്താക്കുന്നതിനുള്ള തന്ത്രം മെനയുകയാണ് മനുഷ്യന്‍.
ക്രിസ്മസ് ആഘോഷങ്ങളുടെ അവസാനഘട്ടത്തില്‍ വീടുകളുടെ മുമ്പില്‍ നിര്‍മിക്കുന്ന മനോഹരമായ നാറ്റിവിറ്റി സീനകളില്‍ മതാവിന് സമീപം ഉറങ്ങികിടക്കുന്ന ഉണ്ണിയേശുവിനെ മോഷ്ടിക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
ഇന്‍ഡ്യാനയിലുള്ള മസോണിക്ക് ഹോം നാറ്റിവിറ്റി സീനില്‍ ഇതാവര്‍ത്തിക്കപ്പെടുമ്പോള്‍ മോഷ്ടാവിനെകണ്ടുപിടിക്കാന്‍ നിംയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കമ്പനിക്കാര്‍ പുതിയ ടെക്നോളജി കണ്ടുപിടിച്ചു. ഉണ്ണിയേശുവിനകത്തു ഒരു ജി. പി. എസ് ഘടിപ്പിക്കുക. അരെങ്കിലും ഉണ്ണിയേശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെ ട്രേയ്സ് ചെയ്യുന്നതിനാണ് ഇതു ഉപകരിക്കുക. ഇത്തരത്തിലുള്ള മൂന്ന് ജിപിഎസ്സുകള്‍ റിട്ടയര്‍മെന്റ്് കമ്മ്യൂണിറ്റിയിലെ നാറ്റുവിറ്റി സീന്‍ സംരക്ഷിക്കുന്നതിന് സെക്യൂരിറ്റി കമ്പനിക്കാര്‍ നല്‍കി കഴിഞ്ഞു.
ഇനി ഉണ്ണിയേശുവിനെ ആരും മേഷ്ടിക്കാന്‍ ശ്രമിക്കുകയില്ല, മസോണിക്ക് ബ്രീക്ക്ഹോം സി.ഇ.ഒ ടേസ്മോറിസ് പറഞ്ഞു ആരെങ്കിലും ഇനിയും ശ്രമിച്ചാല്‍ അവക്കു മാപ്പ് നല്‍കാനൊന്നും തയ്യാറല്ല.
Comments