വാഷിങ്ടണ്‍ . ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിതനായ ഇന്ത്യന്‍ വംശജന് റിച്ചാര്‍ഡ് വര്‍മ ജനുവരി രണ്ടിന് ഡല്‍ഹിയിലെത്തി.
യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് മുമ്പ് റിച്ചാര്‍ഡ് വര്‍മ അംബാസഡറായി ചുമതലയേല്‍ക്കും.
46 വയസുളള രാഹുല്‍ വര്‍മ അമേരിക്കയും ഇന്ത്യയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക.
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയുടെ മുന്‍പാകെ ഡിസംബര്‍ 19 നാണു സത്യപ്രതിജ്ഞ നടത്തി അംബാസഡര്‍ പദവി ഏറ്റെടുത്തത്. നാന്‍സി പവ്വല് സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് റിച്ചാര്സിന്െറ നിയമനം.
Comments