You are Here : Home / Readers Choice

ഉറങ്ങിക്കിടന്നിരുന്ന മക്കളെ വെടിവച്ചു കൊന്നശേഷം മാതാവ് ആത്മഹത്യ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 06, 2015 01:10 hrs UTC


ഒക്കലഹോമ . വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന ലെവി ബ്രൌണ്‍(25), ഗാരറ്റ് ബ്രൌണ്‍(24) എന്നീ രണ്ട് ആണ്‍ മക്കളെ വെടിവെച്ചു കൊലപ്പെടുത്തി മാതാവ് റബെക്ക ബ്രൌണ്‍(48) ആത്മഹത്യ ചെയ്തു. ഒക്കലഹോമയില്‍ ആണു ദാരുണ സംഭവം നടന്നത്.

ജനുവരി 3 ശനിയാഴ്ച രാവിലെ നടന്ന സംഭവത്തെക്കുറിച്ച് മസ്ക്കൊജി കൌണ്ടി ഷെറിഫ് ചീഫ് ഡെപ്യൂട്ടി ബ്രൌണ്ടന്‍ കാസ്റ്റര്‍ ജനുവരി 5 തിങ്കളാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു.

ആണ്‍ മക്കളെ വെടിവെച്ചതിനുശേഷം മാതാവ് തന്‍െറ സഹോദരനെ വിളിച്ചു സംഭവം വിവരിക്കുകയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സഹോദരന്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് വീടിനകത്ത്  മരിച്ചു കിടക്കുന്ന മൂന്നു മൃതദേഹങ്ങളാണ് കണ്ടത്.

ക്രൂരമായ കൊലപാതകം നടത്തുന്നതിന് മാതാവിനെ പ്രേരിപ്പിച്ചതെന്തായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.  റബെക്ക ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍ ഉണ്ടായ മാനസിക വിഭ്രാന്തിയായിരുന്നുവോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നതായി ചീഫ് ഡെപ്യൂട്ടി കാസ്റ്റര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.