മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുളള നിരോധന നിയമം വരുന്നു
ഒക്കലഹോമ . മദ്യപിച്ചു വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിന്നീട് കോടതി ഉത്തരവുണ്ടാകുന്നതുവരെ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുളള നിരോധനം ഏര്‍പ്പെടുത്തുന്ന ബില്ലിന് ഒക്കലഹോമയില്‍ അന്തിമ രൂപം നല്‍കി.
സെനറ്റര്‍ പാട്രിക്ക് ആന്‍ഡേഴ്സനാണ് ബില്ല് അവതരിപ്പിക്കുന്നതിന് തയ്യാറാക്കിയിരിക്കുന്നത്.
കോടതി വിലക്ക് ലംഘിച്ചു മദ്യം വാങ്ങുകയോ കുടിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുളള വ്യവസ്ഥയും ബില്ലില്‍ ഉള്‍പപ്പെടുത്തിയിട്ടുണ്ട്.
മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ നിയന്ത്രിക്കുന്നതിനു ഈ നിയമം അനിവാര്യമാണെന്നാണ് ഡിഫന്‍സ് അറ്റോര്‍ണി റിച്ചാര്‍ഡ് റോത്ത് അഭിപ്രായപ്പെട്ടത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിയമം കൊണ്ടു വരുന്നതെന്ന് സെനറ്റര്‍ പാട്രിക്ക് പറഞ്ഞു.
ബില്ല് അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
മദ്യപിച്ചു വാഹനം ഓടിച്ചവരെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ജഡ്ജി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്താല്‍ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് കടയില്‍ പോയി മദ്യം വാങ്ങുന്നതിനുപോലും സാധിക്കാത്ത സ്ഥിതി വിശേഷം സംജാതമാകുന്നതിനാല്‍ ഈ ബില്‍ അപ്രായോഗികമാണെന്നാണ് മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഡഗ്ബേമ്സിന്‍െറ അഭിപ്രായം. ബില്‍ നിയമമാക്കുമോ എന്നാണ് ഒക്കലോഹമ ജനങ്ങളുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
Comments