ബാള്‍ട്ടിമോര്‍ (മേരിലാന്റ്) . മേരിലാന്റ് എപ്പിസ്കോപ്പല്‍ പ്രഥമ വനിതാ ബിഷപ്പ് സഫ്രഗന്‍ ഹെതര്‍ കുക്കിനെ(58) വെഹികുലര്‍ നരഹത്യ കേസില്‍ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിന് 2.5 മില്യണ്‍ ഡോളറിന്‍െറ ജാമ്യം അനുവദിച്ചു. കേസ് ഫെബ്രുവരി 6 ന് വിചാരണയാരംഭിക്കും.
ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് ബാള്‍ട്ടിമോര്‍ റോലന്റ് അവന്യുവില്‍ വെച്ച് ബിഷപ്പ് ഓടിച്ചിരുന്ന വാഹനം സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും നിറുത്താതെ ഓടിച്ചു പോകുകയും ചെയ്തു. എന്നാല്‍ 20 മിനിട്ടിനുശേഷം തിരിച്ചുവന്നുവെങ്കിലും ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ക്ഷതം മൂലം സൈക്കിള്‍ യാത്രക്കാരനായ 25 വയസുക്കാരന്‍ മരിച്ചിരുന്നു.
വാഹനം ഓടിക്കുമ്പോള്‍ ബിഷപ്പ് ടെക്സ്റ്റ് ചെയ്തിരുന്നതായും മദ്യപിച്ചിരുന്നതായു പൊലീസ് കണ്ടെത്തി. ബ്രീത്ത് ടെസ്റ്റില്‍ ആല്‍ക്കഹോള്‍ ലവല്‍ 0.22 ആയിരുന്നു. ലീഗല്‍ ആല്‍ക്കഹോള്‍ ലിമിറ്റ് 0.08 ആണ്. 2010 ല്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ ബിഷപ്പിനെതിരെ കേസെടുത്തിരുന്നു. 1988 ല്‍ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച ഹെതര്‍ 2014 മെയ് 2 ന് മേരിലാന്റ് എപ്പിസ്കോപ്പല്‍ ഡയോസിസ് ബിഷപ്പ് സഫ്രഗനായി ഹെതര്‍ കുക്ക് അവരോധിക്കയായി. ഹെതറിനെ ബിഷപ്പാക്കിയതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മദ്യപാനത്തിനെതിരെ എപ്പിസ്കോപ്പാല്‍ ചര്‍ച്ച് സ്വീകരിച്ച ശക്തമായ നടപടികള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ബിഷപ്പിന്‍െറ അറസ്റ്റ്.
Comments