ഇന്ത്യാന . മനഃപൂര്‍വ്വം കുട്ടിയുടെ കയ്യില്‍ തോക്കു കൊടുത്തു കളിക്കുവാന്‍ അനുവദിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇന്ത്യാനയില്‍ ആണു സംഭവം. വ്യാഴാഴ്ച നടന്ന സംഭവം പൊലീസ് ഇന്നാണ് പുറത്ത് വിട്ടത്.
നിരവധി കേസുകളില്‍ പ്രതിയായ മൈക്കിള്‍ ബാര്ണീസിനെ (19) ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മൈക്കിളില്‍ നിന്നും പിടിച്ചെടുത്ത സെല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു വയസുളള കുട്ടി തോക്കെടുത്തു കളിക്കുകയും മാതാപിതാക്കള്‍ അത് കണ്ട് രസിക്കുകയും ചെയ്ത വീഡിയോ ദൃശ്യം പൊലീസിന്‍െറ ശ്രദ്ധയില്‍ പെട്ടു. ഒരു വയസുകാരന്‍െറ കയ്യില്‍ തോക്ക് കൊടുത്തതു ഗുരുതരായ കുറ്റമായിട്ടാണ് പൊലീസ് കാണുന്നത് ഇവാന്‍സ് വില്ല പൊലീസ് ചീഫ് പറഞ്ഞു. 22 വയസുളള മാതാവ് ഈ സമയം അവിടെ ഉണ്ടായുരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് അവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ വേഷം മാറി മൈക്കിളിനെ സമീപിച്ച ഒരു പൊലീസുകാരന് തോക്ക് വില്ക്കുവാന് ശ്രമിച്ചതിനും, മൈക്കിളിനെതിരെ കേസെടുത്തിട്ടുണ്ട്.
ഫയര്‍ ആംഡ് കൈവശമുളളവര്‍ അതു വളരെ സുരക്ഷിതമായി വെയ്ക്കണമെന്നും കുട്ടികളുടെ കയ്യില്‍ യാതൊരു കാരണവശാലും എത്തി ചേരുവാന്‍ ഇടയാകരുതെന്നും, പൊലീസ് ചീഫ് പറഞ്ഞു.
Comments