You are Here : Home / Readers Choice

ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് സെനറ്റിലേക്കുളള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 14, 2015 01:09 hrs UTC


കലിഫോര്‍ണിയ. ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് 2016 ല്‍ നടക്കുന്ന യുഎസ് സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജനുവരി 13 ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുപ്പത്തിമൂന്ന് വര്‍ഷം കോണ്‍ഗ്രസ് അംഗമായിരുന്ന ബോക്സര്‍ റിട്ടയര്‍ ചെയ്യുന്ന സീറ്റിലാണ് കമല ഹാരിസ് മത്സരിക്കുന്നത്.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും യുവതലമുറക്ക് ശരിയായ നേതൃത്വം നല്‍കുന്നതിനും ഞാന്‍ പ്രതിജ്ഞാബന്ധമാണ്- ജനുവരി 13 ചൊവ്വാഴ്ച സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനുശേഷം നടത്തിയ പ്രസ്താവനയില്‍ കമല ഹാരിസ് പറഞ്ഞു.  തൊഴിലില്ലായ്മയും വേതന മരവിപ്പും മൂലം വീര്‍പ്പു മുട്ടുന്ന ഇടത്തരം കുടുംബാംഗങ്ങളുടെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും മുഖ്യ അജണ്ഡ ഹാരിസ് കൂട്ടി ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റേയും ജമൈക്കയില്‍ നിന്നുളള ഡൊണാള്‍ഡ് ഹþരിസിന്‍േറയും മകളായി ഓക്ക്ലാന്റിലായിരുന്നു കമലാ ഹാരിസിന്‍െറ ജനനം. മാതാപിതാക്കള്‍ ഇരുവരും കോളേജ് പ്രൊഫസര്‍മാരായിരുന്നു. സാന്‍ഫ്രാന്‍സിസ്ക്കൊ ബെ ഏരിയായില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന കമല സ്റ്റേറ്റ് അറ്റോര്‍ണി പദത്തിലെത്തി ചേര്‍ന്ന ആദ്യ ഏഷ്യന്‍ അമേരിക്ക വനിതയാണ്. വാഷിങ്ടണ്‍ ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും  ബിരുദവും കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.  ബെസ്റ്റ് ലുക്കിങ് അറ്റോര്‍ണി ജനറലെന്ന് ഒബാമ വിശേഷിപ്പിച്ച കമല 2008 ലും 2012 ലും ഒബാമ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ പങ്കു വഹിച്ചു.  കമലയുടെ ഏക സഹോദരി മായ ഫോര്‍ഡ് ഫൌണ്ടേഷന്‍  വൈസ് പ്രസിഡന്റാണ്. വക്കീലായ ഡഗ്ലസ് ആണ് ഭര്‍ത്താവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.