ടെക്സാസ്. 1996 ജനുവരി 12 ആംബര്‍ ഹേഗര്‍മാന്‍ എന്ന 9 വയസുകാരിയെ സഹോദരന്‍ റിക്കി (5) യുമൊത്ത് വീടിന് സമീപം സൈക്കിള്‍ സവാരി നടത്തുവെ അജ്ഞാതന്‍ തട്ടി കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പത്തൊമ്പത് വര്‍ഷം തികയുമ്പോള്‍ അമേരിക്കയില്‍ തട്ടികൊണ്ടു പോകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ബ്രോഡ് കാസ്റ്റേഴ്സ് ലോക്കല്‍ പൊലീസുമായി സഹകരിച്ചു നടപ്പാക്കിയ ഏംബര്‍ അലര്‍ട്ട് ഫേസ് ബുക്കിലൂടേയും ലഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഇന്ന് ജനുവരി 13 ഫേസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
ടെക്സ്റ്റ് മെസേജിലൂടേയും റേഡിയോയിലൂടേയും ടിവിയിലൂടേയും നല്‍കിയിരുന്ന ആംബര്‍ അലര്‍ട്ട് സോഷ്യല്‍ മീഡിയായിലൂടെ ലഭ്യമാക്കുന്നത്. തട്ടികൊണ്ടു പോകപ്പെടുകയോ ചൂഷണങ്ങള്‍ വിധേയരാകുകയോ ചെയ്യുന്ന കുട്ടികളെ കണ്ടെത്തുവാന്‍ ഉപകരിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. യുവ ജനങ്ങളും കുട്ടികളും സോഷ്യല്‍ മീഡിയായെ കൂടുതല്‍ ഉപയോഗിക്കുന്നു എന്നുളളതാണ് ഇങ്ങനെ ഒരു തീരുമാനം നടപ്പാക്കുന്നതിന് പ്രേരിപ്പിച്ചത്.
1996 ലാണ് ആദ്യമായി ആംബര്‍ അലര്‍ട്ട് നടപ്പാക്കി തുടങ്ങിയത്. തട്ടികൊണ്ടു പോയ അഞ്ഞൂറില്‍ അധികം കുട്ടികളെ കണ്ടെത്തുന്നതിന് ഇത് പ്രയോജനപ്പെട്ടിരുന്നു. അമ്പത് സംസ്ഥാനങ്ങളില്‍ ആംബര്‍ അലര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നു.
ടെക്സാസിലെ ആര്‍ലിംഗ് ടണില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആംബറിന്‍െറ കൊലപാതകിയെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
Comments