വാഷിങ്ടണ്‍ . ഇന്ത്യയില്‍ യുഎസ് അംബാസഡറായി നിയമിതനായ ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ജനുവരി 16 ന് ചുമതലയേറ്റു.
വെളളിയാഴ്ച വൈകിട്ട് 2.30 ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ യുഎസ് അംബാസഡറായി നിയമിച്ചുകൊണ്ടുളള ഉത്തരവും രേഖകളും ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് കൈമാറി.
യുഎസ് അംബാസഡറായി നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനാണ് 46 കാരനായ റിച്ചാര്‍ഡ് വര്‍മ്മ.
1960 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാഹുല്‍ വര്‍മ്മയുടെ മാതാപിതാക്കള്‍.
ഇന്ത്യയും അമേരിക്കയും തമ്മിലുളള സുഹൃദ്ബന്ധം ശക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക എന്ന് ചുമതലയേറ്റെടുത്തതിനുശേഷം വര്‍മ്മ പറഞ്ഞു.
2014 മേയില്‍ അംബാസഡര്‍ നാന്‍സി പൌവ്വല്‍ രാജിവച്ച ശേഷം ഒഴിവു വന്ന സ്ഥാനത്താണ് ഒബാമയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ നിയമിച്ചത്.
2009- 2011 കാലഘട്ടത്തില്‍ ഒബാമ ഭരണകൂടത്തിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറിയായി രാഹുല്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരുന്നതിനു മുമ്പ് റിച്ചാര്‍ഡ് വര്‍മ ചുമതലയേറ്റത് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുളള ചര്‍ച്ചകള്‍ക്ക് കരുത്തു പകരും.
Comments