You are Here : Home / Readers Choice

അഞ്ച് വയസുകാരന്‍െറ കയ്യിലിരുന്ന തോക്ക് 9 മാസമുളള സഹോദരന്‍െറ ജീവനപഹരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 21, 2015 11:49 hrs UTC


മിസ്സോറി . വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരന്‍െറ കയ്യില്‍ ലഭിച്ച തോക്ക് അബദ്ധത്തില്‍ പൊട്ടി സഹോദരനായ 9 മാസം പ്രായമുളള കുഞ്ഞു മരിച്ചു

ജനുവരി 19 തിങ്കളാഴ്ച നോര്‍ത്ത് വെസ്റ്റേണ്‍ മിസ്സോറിയിലാണ്  ദാരുണ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ വ്യക്തി അലക്ഷ്യമായി ബെഡിനു മുകളിലിട്ട തോക്ക് അഞ്ചു വയസുളള കുട്ടി എടുത്ത് കളിക്കുകയായിരുന്നു. സഹോദരനുമായി കളിക്കുന്നതിനിടയില്‍ തോക്കില്‍ നിന്നുളള വെടിയുണ്ട കുഞ്ഞനുജന്‍െറ തലയില്‍ തുളച്ചുകയറി.

വീട്ടിലുണ്ടായിരുന്ന മാതാവ് ഉടനെ 911 വിളിച്ചു കുഞ്ഞിനെ ചില്‍ഡ്രന്‍സ് മേഴ്സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.

നെഡോവെ കൌണ്ടി ഷെറിഫ് ഡാറന്‍ വൈറ്റാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇത് ഒരു അപകടമായിട്ടാണ് കാണുന്നതെന്ന് ഷെറിഫ് പറഞ്ഞു.

ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിന് മാതാപിതാക്കളാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ കയ്യില്‍ യാദൃച്ഛികമായി ലഭിക്കുന്ന തോക്കുകളില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി കുട്ടികളും മുതിര്‍ന്നവരും മരിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  തോക്കുകള്‍ കൈവശമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അവ സൂക്ഷിക്കുകയും യാതൊരു കാരണവശാലും കുട്ടികള്‍ക്ക് ലഭിക്കുകയുമില്ല എന്ന് ഉറപ്പാക്കുകയും വേണമെന്ന് ചീഫ് ആവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.