ഓസ്റ്റിന്‍ . 14 വര്‍ഷത്തിനുശേഷം ടെക്സാസിന് പുതിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍. ടെക്സാസിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം (14) ഗവര്‍ണ്ണര്‍ പദവിയിലിരുന്ന റിക്ക് പെറി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ടെക്സാസ് അറ്റോര്‍ണി ജനറല്‍ ആയിരുന്ന ഗ്രോഗ് ഏബെറ്റ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കരസ്ഥമാക്കിയത്.
ജനുവരി 20 ചൊവ്വാഴ്ച്ച ഉച്ചയോടെ ടെക്സാസിന്‍െറ തലസ്ഥാനമായ ഓസ്റ്റിനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏകദേശം 17,000 ജനങ്ങളാണ് പങ്കെടുത്തത്. ഗ്രോഗ് ഏബറ്റ് ടെക്സാസിന്‍െറ നാല്പത്തി എട്ടാമത് ഗവര്‍ണ്ണറാണ്.
അമേരിക്കയുടെ ചരിത്രത്തില്‍ വീല്‍ ചെയറിലിരുന്ന സംസ്ഥാന ഭരണ ചക്രം തിരിക്കുന്ന ആദ്യ ഗവര്‍ണ്ണര്‍ എന്ന അപൂര്‍വ്വ ബഹുമതി ഗവര്‍ണ്ണര്‍ ഗ്രോഗ് ഏബട്ടിനാണ്.
മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൂസ്റ്റണില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്നതിനിടെ ഒരു വലüിയ മരം ദേഹത്തു വീണ് അരയ്ക്കു താഴെ ശരീരം തളര്‍ന്നു പോയെങ്കിലും തളരാത്ത മനസ്സുമായി വളര്‍ച്ചയുടെ പടവുകള്‍ താണ്ടി അമേരിക്കന്‍ രാഷട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ടെക്സാസ് സംസ്ഥാനത്തിന്‍െറ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തി എന്നത് അത്ഭുതമുളവാക്കുന്നു.
ടെക്സാസ് സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് നാഥന്‍ ഹെച്ചറ്റാണ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത്.
പതിനാലു വര്‍ഷം ടെക്സാസ് പൌരന്മാര്‍ വിശ്വാസമര്‍പ്പിച്ച റിക്ക് പെറിയില്‍ നിന്നും സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനയാന്വിതനാകുകയാണ്. ഗവര്‍ണ്ണറായി പ്രതിജ്ഞ ചെയ്തശേഷം ഗ്രോഗ് പറഞ്ഞു.
Comments