ഹണ്‍ണ്ട്സ്വില്ല. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്സാസില്‍ 2015 ലെ ആദ്യ വധശിക്ഷ ജനുവരി 21 ബുധനാഴ്ച വൈകിട്ട് 6.15 ന് നടപ്പാക്കി.
കവര്‍ച്ചാശ്രമത്തിനിടെ സാനന്റോണിയായിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഐസ് പിക്ക്, സ്ക്രൂ ഡ്രൈവര്‍, കത്തി എന്നിവ ഉപയോഗിച്ച് ഏകദേശം 30nnnല്‍ അധികം തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആള്‍നോഡ് പ്രിറ്റൊ(41) യുടെ സിരകളിലൂടെ മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
1993 സെപ്റ്റംബര്‍ 12 ന്, 21 വര്‍ഷം മുമ്പ് നടത്തിയ കൊല പാതകത്തിനിരയായവര്‍ റൊഡോള്‍ഫൊ( 72) ഭാര്യ വെര്‍ജിനിയ (62) നാനി (90) വയസുളള പോളാ എന്നിവരാണ്. ഏഴുമാസങ്ങള്‍ക്കുശേഷം പ്രതിയെ ഡാലസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ അറ്റോര്‍ണി സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിച്ചില്ല.
ഈ കേസില്‍ മൂന്നു പ്രതികളെ പിടികൂടിയെങ്കിലും പ്രിറ്റൊക്ക് മാത്രമാണ് വധശിക്ഷ ലഭിച്ചത്.
ടെക്സാസില്‍ കഴിഞ്ഞവര്‍ഷം 10 പേര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഈ വര്‍ഷം ആദ്യത്തേത് ഇന്നു നടപ്പാക്കി. അടുത്ത ആഴ്ച രണ്ടു പേരുടെ വധശിക്ഷ കൂടെ നടപ്പാക്കും.
മാരകമായ വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ജനരോഷം ഉയരുന്നുണ്ടെങ്കിലും ഗവണ്‍മെന്റിന്റെ ഭാഗത്തും നിന്നും പ്രതികരണമൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.
Comments