ഫനിക്സ് . നൊന്തു പ്രസവിച്ച നാലു മക്കളെ ഒരു നോക്കു കാണുന്നതിനോ താലോലിക്കുന്നതിനോ കഴിയാതെ മാതാവ് മരിച്ചു. ജനുവരി 17 ശനിയാഴ്ച ഫോനിക്സില്‍ ആണു സംഭവം.
ദാമ്പത്യ ജീവിതത്തില്‍ ദീര്‍ഘമായ കാത്തിരിപ്പിനു ശേഷമാണു 36 വയസുളള എറിക്കാ മൊറാലസ് മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരാണ്‍കുട്ടിക്കും ജന്മം നല്‍കിയത്. ഏഴു മാസമേ കുട്ടികള്‍ക്ക് പ്രായമുണ്ടായിരുന്നുവെങ്കിലും ഓരോ കുട്ടിക്കും രണ്ടും മൂന്നും പൌണ്ട് വീതം തുക്കമുണ്ടായിരുന്നു.
സിസേറിയനു വേണ്ടി എറിക്കായെ കൊണ്ടു പോകുന്നതിന് മുമ്പ് തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം ബോധം നഷ്്ടപ്പെട്ടിരുന്നു. ബാനര്‍ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ശസ്ത്രക്രിയ്ക്കുശേഷം പൂര്‍ണ്ണ ആരോഗ്യമുളള നാലു കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞുവെങ്കിലും മാതാവ് മണിക്കുറുകള്‍ക്കകം മരണമടയുകയായിരുന്നു.
നാലു കുട്ടികളും രണ്ടര മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. അഞ്ച് പൌണ്ട് തൂക്കം വരുന്ന മുറക്ക് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ സംരക്ഷണത്തിനായി ഒരു ഫണ്ട് രൂപീകരിച്ചുവെന്നും സോഷ്യല്‍ മീഡിയായിലൂടെ ഡൊണേഷന്‍ ലഭിക്കുന്നുണ്ടെന്നും ഫാമിലി സുഹൃത്തായ നിക്കോള്‍ ടോഡ മാന്‍ പറഞ്ഞു. 50,000 ഡോളര്‍ പ്രതീക്ഷിക്കുന്നതായും 600 ഡോണര്‍മാരില്‍ നിന്നും രണ്ടു ദിവസം കൊണ്ടു ഏകദേശം 20,000 ഡോളര്‍ ലഭിച്ചുവെന്നും ഇവര്‍ അറിയിച്ചു.
സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗൊ ഫണ്ട് മി. കോം,(ട്ടമ്പഞ്ചള്ളമ്മ.പ്പഞ്ഞ.ങ്കമ്പപ്പ) എറിക്ക മെമ്മോറിയല്‍ ഫണ്ട് എന്ന വെബ് സൈറ്റ് പ്രയോജനപ്പെടുത്തണമെന്നും നിക്കോള്‍ അഭ്യര്‍ത്ഥിച്ചു.
Comments