കാനഡ . എട്ടു മാസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ തണുത്തുറഞ്ഞ് ഐസായി മാറിയ നയാഗ്രാ ഫോള്‍സില്‍ കയറിയ ആദ്യ സാഹസികന്‍ എന്ന സ്ഥാനത്തിന് ’ക്യാപ്റ്റന്‍ അഡ്വഞ്ചര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വില്‍ഗാഡ് അര്‍ഹനായി. യുഎസ് കാനഡ അതിര്‍ത്തിയില്‍ ഹോഴ്സ് ഷു എന്നറിയപ്പെടുന്ന നയാഗ്ര ഫോള്‍സില്‍ തണുത്തുറഞ്ഞ് തൂങ്ങി കിടക്കുന്ന കനത്ത ഐസ് കട്ടകളില്‍ ഏകദേശം 130 അടി ഉയര്‍ത്തിലേക്കാണ് വില്‍ഗാഡ് അതിസാഹസികമായി കയറി പറ്റിയത്. എഴുപത് മൈല്‍ വേഗതയില്‍ 150,000 ടണ്‍ വെളളം താഴേക്ക് കുത്തിയൊഴുകുന്നതിന് സമീപം പത്തടിയോളം കനത്തില്‍ തൂങ്ങി കിടന്നിരുന്ന ഐസില്‍ ഐസ്പിക്ക് ഉപയോഗിച്ചു കയറുന്നത് കാണികള്‍ ശ്വസം അടക്കി പിടിച്ചാണ് നോക്കി കണ്ടത്. ഐസ് ക്ലൈംബിങ് വേള്‍ഡ് കപ്പ് വിജയിയായ വില്‍ഗാഡ് നയാഗ്രാ കീഴടക്കിയത് ആദ്യമായിരുന്നു. നയാഗ്രാ ഫോള്‍സിന്‍െറ മുകള്‍ ഭാഗത്തെത്തിയതോടെ ഐസ് പിക്ക് ഉയര്‍ത്തി പിടിച്ചു വിജയഭേരി മുഴക്കുന്നതിനും ഗാഡ് മറന്നില്ല.
Comments