കാലിഫോര്‍ണിയ . കാലിഫോര്‍ണിയ ബേക്കേഴ്സ് ഫീല്‍ഡില്‍ നിന്നുളള രാജി ബ്രാറിനെ (39) കേണ്‍ കൌണ്ടി ഫെയര്‍ ബോര്‍ഡ് ഡയറക്ടറായി നിയമിച്ചു. ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗമായ രാജിയുടെ നിയമനത്തിനു സെനറ്റിന്‍െറ അംഗീകാരം ആവശ്യമില്ല എന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. ഇന്ത്യന്‍ വംശജയായ ഒരാളെ ആദ്യമായാണ് ഈ ബോര്‍ഡില്‍ അംഗമാക്കുന്നതെന്ന് സിക്ക് അമേരിക്കന്‍ പ്രതിനിധി പറഞ്ഞു. 2006-2008 അര്‍വിന്‍ സിറ്റി കൌണ്‍സില്‍ അംഗമായും ആര്‍വിന്‍ റിഡവലപ്പ്മെന്റ് ഏജന്‍സി വൈസ് ചെയറായും സാന്‍ ജോക്വിന്‍ വാലി എയര്‍ പൊലുഷന്‍ കണ്‍ട്രോള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെംബറായും രാജി ബ്രാര്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബയോളജിയില്‍ ബിരുദവും, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുളള രാജിയെ കാലിഫോര്‍ണിയാ സെനറ്റ് ഡിസ്ട്രിക്റ്റ് 16 ല്‍ വുമന്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തിരുന്നു. കേണ്‍ കൌണ്ടിയില്‍ ഭര്‍ത്താവും രണ്ടു മക്കളുമായി താമസിക്കുന്ന രാജിയുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളുടെ പുറകില്‍ മാതാപിതാക്കളുടെ നിര്‍ലോഭമായ സഹകരണവും മാര്‍ഗ നിര്‍ദ്ദേശവുമായിരുന്നുവെന്ന് പുതിയ സ്ഥാന ലബ്ദിയെ കുറിച്ചു അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് അവര്‍ പറഞ്ഞു.
Comments