ന്യൂയോര്‍ക്ക് . ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയുടെ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ പദവി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്. ബ്രോണ്‍സില്‍ നിന്നും ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് നാല്പത്തി ഏഴ് വയസുളള കാള്‍ ഹെസ്റ്റി ന്യുയോര്‍ക്ക് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കേണ്ടി വന്ന ഷെല്‍ഡന്‍ സില്‍വറിന്‍െറ പിന്‍ഗാമിയായിട്ടാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുളള ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കാളിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്രയാന്‍ കോള്‍ ബിനെയാണ് കാള്‍ പരാജയപ്പെടുത്തിയത്. 2000 ത്തിലാണ് ആദ്യമായി കാള്‍ ഫെസ്റ്റി ന്യുയോര്‍ക്ക് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ന്യുയോര്‍ക്ക് സംസ്ഥാനത്ത് മിനിമം വേജസ് വര്‍ദ്ധിപ്പിക്കല്‍, രേഖകളില്ലാതെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിക്കന്ന ഇല്ലീഗല്‍ ഇമിഗ്രന്റ്സിന് ട്യൂഷന്‍ ഫീസ് ആനുകൂല്യം സ്ത്രീകള്‍ക്ക് തുല്യാവകാശം, ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ക്കുളള സ്വാതന്ത്യ്രം എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പ്രഥമ പരിഗണ നല്‍കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം കാള്‍ പറഞ്ഞു.
Comments