You are Here : Home / Readers Choice

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 09, 2015 12:48 hrs UTC


ലൊസാഞ്ചല്‍സ് . രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗിക അരാജകത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് നടന്ന ഗ്രാമി അവാര്‍ഡ് മത്സരങ്ങളില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് ടിവിയിലൂടെ നല്‍കിയ ഒരു സന്ദേശത്തിലാണ് ഈ അഭ്യര്‍ത്ഥന. ലൈംഗീക അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് അംഗീകരിക്കാനാവില്ല. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടതാണ് പ്രസിഡന്റ് പറഞ്ഞു.

ഒബാമ ഭരണ കൂടം കോളേജ് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ലൈംഗിക അരാജകത്തിനെതിരെ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടികളില്‍ അണി ചേരണമെന്നും നിങ്ങളുടെ ആരാധകരില്‍ ഈ സന്ദേശം എത്തിക്കുന്നതിന് പരിശ്രമിക്കണമെന്നും ഗ്രാമി അവാര്‍ഡ് ജേതാക്കളോട് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയരായവരെ സഹായിക്കുകയും അവരോട് അനുകമ്പയോടെയുളള സമീപനം ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. അമേരിക്കയില്‍  അഞ്ചില്‍ ഒരു യുവതി വീതം ലൈംഗിക പീഡനത്തിന് ഇരയാകുന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.