ഡാലസ് . ഡാലസ് ഫോറസ്റ്റ് ലൈനിലുളള അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് ഓഫിസര്‍ ലോറി ട്യുറ്റില് (40) വെടിയേറ്റു മരിച്ചു. തൊട്ടടുത്ത് വെടിയേറ്റ് മരിച്ച നിലയില്‍ ഒരു യുവതിയുടേയും മൃതദേഹം കണ്ടെത്തി. ലേക്ക് ഹൈലാന്റ്സ് അപ്പാര്‍ട്ട്മെന്റില്‍ ഫെബ്രുവരി ഏഴ് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് ഓഫിസറെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം യുവതി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്പോര്ക്ക്സ് മാന്‍ ഓഫിസര്‍ ജവാന് ഫെര്‍ണാഡസ് പത്രങ്ങള്‍ക്ക് എഴുതിയ നല്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.
യുവതിയുമായി പൊലീസ് ഓഫിസറുടെ ബന്ധത്തെക്കുറിച്ചോ, കൂടുതല്‍ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയില്ല. കഴിഞ്ഞ ആറ് വര്‍ഷമായി സൌത്ത് സെന്‍ട്രല്‍ പെട്രോള്‍ ഡിവിഷന് ഓഫിസറായിരുന്ന ലാറിയെന്ന് പൊലീസ് പറഞ്ഞു.
അപ്പാര്‍ട്ട്മെന്റില്‍ നിന്നും വെടിയൊച്ച കേട്ട് പുറത്തിറങ്ങിയ സമീപവാസികള്‍ ആറ് വയസ് പ്രായമുളള ഒരു കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തു വരുന്നതായി കണ്ടുവെന്നും കുട്ടിക്ക് പരുക്കേറ്റിരുന്നില്ലായെന്നും വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Comments