ഡിട്രോയ്റ്റ് . ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുളള സാങ്കേതിക വിദഗ്ദരുടെ സേവനം അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തണമെന്ന്് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷപ്പെടുന്ന മുന്‍ ഫ്ലോറിഡാ ഗവര്‍ണ്ണര്‍ ജെബ് ബുഷ് അഭിപ്രായപ്പെട്ടു.
ഡിസ്ട്രോയ്റ്റ് എക്കണോമിക്ക് ക്ലബ് കഴിഞ്ഞ വാരാന്ത്യം സംഘടിപ്പിച്ച സമ്മേളനത്തില്‍ സാമ്പത്തിക കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ബുഷ്.
തകര്‍ന്നു കിടക്കുന്ന അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ വ്യവസ്ഥകള്‍ പുനരേകീ കരിക്കുന്നതിനും വിദേശികളെ സ്വാഗതം ചെയ്യുന്നതിനും ഗവണ്‍മെന്റ് തയ്യാറാകണെന്നും ബുഷ് ആവശ്യപ്പെട്ടു. കുടിയേറ്റ നിയമങ്ങളുടെ അപര്യാപ്തയ്ക്കപ്പുറം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള മത്സരമാണ് ഒരു പരിധിവരെ വിദേശ സാങ്കേതികവിദഗ്ദ്ധരെ അമേരിക്കയിലേക്ക് കൊണ്ട് വരുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നും ബുഷ് പറഞ്ഞു.
പതിനൊന്ന് മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ജീവിക്കുമ്പോള്‍ വ്യവസായ സ്ഥാനങ്ങളും വലിയ കമ്പനികളും നിയമ പരമായി സാങ്കേത വിദൂരെ കൊണ്ടുവരുന്നതിനുളള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ബുഷ് ആവശ്യപ്പെട്ടു.
ഒരോ വര്‍ഷവും യുഎസ് സാമ്പത്തിക സ്ഥിതി 4 ശതമാനം വര്‍ധിച്ചുവരുന്നതായും ബുഷ് ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലാപുടകള്‍ സ്വീകരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനത്തെ മയപ്പെടുത്തുന്നത് പ്രസിഡന്റ് ഇലക്ഷന്‍ മുന്നില്‍ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.
Comments