ഒക്കലഹോമ . സ്വവര്‍ഗ്ഗ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ വിസമ്മതിക്കുന്ന മിനിസ്റ്റേഴ്സിന് നിയമ സംരക്ഷണം നല്‍കുന്ന ബില്‍ ഒക്കലഹോമ ഹൌസ് വോട്ടിനിട്ട് വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി.
വിവാഹം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുളള മിനിസ്റ്റേഴ്സിനെ സ്വവര്‍ഗ്ഗ വിവാഹം നടത്തി കൊടുക്കാന്‍ ക്ഷണിച്ചാല്‍, വിസമ്മതിക്കുകയാണെങ്കില്‍ നിയമ പ്രകാരം ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാനുളള അവസരമാണ് ഈ നിയമം മൂലം ഇല്ലാതാക്കുന്നത്.
മിനിസ്റ്റേഴ്സിന്‍െറ മനസാക്ഷിക്കനുസരിച്ചോ, മതവിശ്വാസമനുസരിച്ചോ, സ്വ വര്‍ഗ്ഗ വിവാഹം നടത്തി കൊടുക്കുന്നത്് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, അതിനുളള പൂര്‍ണ്ണ അധികാരം നല്‍കുന്ന ബില്‍ 88 വോട്ടുകളുടെ പിന്തുണയോടെയാണ് ഹൌസ് പാസ്സാക്കിയത്. റിപ്പബ്ലിക്കന്‍ പ്രതിനിധി ഡേവിഡ് അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് ഏഴു പേര്‍ വോട്ട് ചെയ്തു.
ഒക്കലഹോമ സംസ്ഥാനത്ത് നിലവിലിരുന്ന സ്വവര്‍ഗ്ഗ വിവാഹ നിരോധനം ഈയിടെയാണ് സുപ്രീം കോടതി ഉത്തരവിലൂടെ അസാധുവാണെന്ന് പ്രഖ്യാപിച്ചത്. കോടതി വിധി തങ്ങളുടെ വിജയമാണെന്നവകാശപ്പെട്ട ലസ്ബിയന്‍, ഗെ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്ക് കനത്ത പ്രഹരമാണ് ഈ ബില്‍ പാസ്സാക്കിയതിലൂടെ ഒക്കലഹോമ ഹൌസ് നല്‍കിയിരിക്കുന്നത്.
Comments