ബ്രൌണ്‍സ് വില്ല (ടെക്സാസ്) . അമേരിക്കയിലെ അഞ്ചു മില്യണ്‍ അണ്‍ ഡോക്യുമെന്റ് ഇമ്മിഗ്രന്റ്സിന് സംരക്ഷണം നല്‍കുന്നതിന് പ്രസിഡന്റ് ഒബാമ ഒപ്പുവച്ച എക്സിക്യൂട്ടീവ് ആക്ഷന് ടെക്സാസ് ഫെഡറല്‍ ജഡ്ജിയുടെ താല്‍ക്കാലിക സ്റ്റേ. അമേരിക്കയിലെ ടെക്സാസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ പ്രസിഡന്റിന്‍െറ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്‍െറ സാധുതയെ ചോദ്യം ചെയ്ത് ഫെഡറല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ആന്‍ഡ്രു ഹാനന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് തിങ്കാളാഴ്ച (ഫെബ്രുവരി 16)ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.
അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തി ഇവിടെ വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ഇമ്മിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. നിയമാനുസൃതം ജോലി ലഭിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനാണ് ഒബാമ പ്രത്യേക ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു.
ഒബാമയുടെ ഈ നടപടി അമേരിക്കയെ അപകടപ്പെടുത്തുമെന്നും കുറ്റവാളികളുടെ ഒരു കേന്ദ്രമായി അമേരിക്ക മാറുമെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് വിധി പ്രഖ്യാപിച്ച ജഡ്ജി. ഇതൊന്നും മാത്രമാണ് 26 സംസ്ഥാനങ്ങള്‍ സംയുക്തമായി ഒബാമയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഈ ജഡ്ജിയുടെ ബെഞ്ചില്‍ തന്നെ ലോ സ്യൂട്ട് അര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത്. തല്‍ക്കാലം ഇമ്മിഗ്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments