മാണ്ട് ഗോമറി (ടെക്സാസ്) . ട്രക്കിനു പുറകില്‍ കയര്‍ കെട്ടി, മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടി മോണ്ട് ഗോമറി കൌണ്ടി റോഡിലൂടെ ആറ് മൈല്‍ദൂരം കഴുതയെ വലിച്ചു കൊണ്ടു പോയ കുറ്റം ചുമത്തി 21കാരനായ നാസിം ഇര്സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15 ശനിയാഴ്ചയായിരുന്നു സംഭവം. വാþരിയെല്ലുകളും ശരീരവും വികൃതമായ കഴുതയെ ആനിമല്‍ കണ്ട്രോള് ഓഫിസറുടെ കസ്റ്റഡിയില്‍ ഏല്പിച്ചു. പ്രായം കൂടിയ കഴുതയായതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ട്രക്കിനു പുറകില്‍ കെട്ടി വലിച്ചത്. യാതൊരു സങ്കോചവും ഇല്ലാതെ നാസിം പറഞ്ഞു. മൃഗങ്ങളോടുളള ക്രൂരതയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്ത യുവാവിനെ മോണ്ട് ഗോമറി കൌണ്ടി ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചിട്ടില്ല.
Comments