കണക്ക്റ്റിക്കട്ട്: പല്ലുവേദനക്ക് ചികിത്സ തേടിയെത്തിയ എലിംഗ്ടണില്‍ നിന്നുള്ള റിട്ടയേര്‍ഡ് ലൈബ്രേറിയനും, രണ്ടു മക്കളുടെ മാതാവുമായ 64 വയസ്സുകാരിയുടെ 20 പല്ലുകള്‍ ഒരേ സമയം പറിച്ചെടുത്തതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം കുറയുകയും, തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്ത് മരണം സംഭവിച്ചതിന് ഉത്തരവാദിയായ ഇന്ത്യന്‍ വംശജന്‍ ഡോ.രേഷ്മി പട്ടേലിനെ(Rashmi patel) എന്‍ഫീല്‍ഡ് പോലീസ് ഫെബ്രുവരി 17ന് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു.2014 ഫെബ്രുവരി 17ന് നടന്ന സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്ന ദിവസമാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്. സംഭവത്തിനു പിറ്റേദിവസം തന്നെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ഡിസംബറില്‍ ഡോക്ടറുടെ ലൈസെന്‍സ് സംസ്ഥാന ഡന്റല്‍ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു.ഡെന്റല്‍ അസിസ്റ്റന്റിന്റെ അഭിപ്രായം പോലും പരിഗണിക്കാതെയാണ് പല്ലുകള്‍ ഒരോന്നായി ഡോക്ടര്‍ പറിച്ചെടുത്തത്. രോഗിയുടെ കഠിനമായ രോദനവും ഡോക്ടര്‍ ചെവികൊണ്ടില്ല.
Comments