You are Here : Home / Readers Choice

ആയുസ് ശരാശരി 32 വര്‍ഷം വീതം കുറയുന്നതായി ഹാര്‍വാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 24, 2015 11:58 hrs UTC


ഷിക്കാഗോ.  ഇന്ത്യന്‍ വായു മണ്ഡലത്തില്‍ അടിഞ്ഞു കൂടി കിടക്കുന്ന വിഷാംശങ്ങള്‍ ശ്വസിക്കുന്നതു മൂലം ഇന്ത്യന്‍ ജനതയുടെ ആയുസ് ശരാശരി  32 വര്‍ഷം വീതം കുറയുന്നതായി ഹാര്‍വാര്‍ഡ്, യെല്‍, ഷിക്കാഗോ യൂണിവേഴ്സിറ്റികളില്‍ നിന്നുളള എക്കണോമിസ്റ്റുകളും പബ്ലിക്ക് പോളിസി വിദഗ്ദ്ധരും സംയുക്തമായി നടത്തിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയിലെ  54.5 ശതമാനം ജനങ്ങള്‍ മാരകമായ എയര്‍ബോണ്‍ പാര്‍ട്ടിക്കിള്‍സിന്‍െറ പരിധിയില്‍ കവിഞ്ഞ തോതിലുളള വായുവാണ് ശ്വസിക്കുന്നത്.  രക്ത ധമിനികളിലൂടേയും ശ്വാസകോശങ്ങളിലൂടേയും ഉളളില്‍ പ്രവേശിക്കുന്ന വിഷാംശങ്ങള്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു.

സെന്‍്ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) സാറ്റ്ലൈറ്റ്- വഴി ലഭ്യമായ വിവരങ്ങളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്.

ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മലിനീകരണ സിറ്റികളായി കണക്കാക്കുന്ന ഇരുപതില്‍ 13 ഉം ഇന്ത്യയിലാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍െറ പഠന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിക്കാണ് ലോകത്തിലെ ഏറ്റവും മലിനീകരണ സിറ്റികളില്‍ ഒന്നാം സ്ഥാനം. എന്നാല്‍ ഇന്ത്യ ഗവണ്‍മെന്റ് ഈ വാദഗതി അംഗീകരിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ വായു മലിനീകരണങ്ങളില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്നും സര്‍വ്വേ ചൂണ്ടി  കാണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.