വെസ്റ്റ് വെര്‍ജിനീയ : വെസ്റ്റ് വെര്‍ജീനിയായിലെ മെയ്ക്ക് ഷിഫ്റ്റ് ഡ്യൂപ്ലെക്സിലെ താമസക്കാരനാണ് ഡേവിഡ് വാലസ് എന്ന 63 വയസ്സുകാരന്. വീട്ടില്‍ അതിഥിയായി എത്തിയ ഒരു സ്ത്രീയെ സല്‍ക്കരിക്കുന്നതിനിടയില്‍ ഡേവിഡിന് നെഞ്ച് വേദന അനുഭവപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സ്ത്രീ ഓടി വന്ന് വിവരം അടുത്ത് താമസിക്കുന്ന ഹിഗന് ബോതമിനെ (62) അറിയിച്ചു. 911 വിളിച്ചു പൊലീസില്‍ വിവരം നല്കിയ ശേഷം ഹിഗന് സുഹൃത്തിനെ സഹായിക്കാനായി മുറിയില്‍ എത്തി. ഇതിനിടയില്‍ യജമാനന്റെ നിസ്സാഹായവസ്ഥ കണ്ട് പകച്ചു നിന്നിരുന്ന മൂന്ന് വയസ്സുകാരി പീറ്റ് ബുള്‍ റൂമില്‍ എത്തിയ ഹിഗനെ ആക്രമിച്ചു. അതിഥിയായി എത്തിയ സ്ത്രീ ജനലിലൂടെ രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ചെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടന്ന ഹിഗിനേയും ഡേവിഡിനേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും 40 മിനിട്ടിനുളളില്‍ ഇരുവരും മരിച്ചു.മാര്‍ച്ച് 8 ഞായര്‍ വൈകിട്ട് 8.30 നാണ് സംഭവം. മാര്‍ച്ച് 11 ബുധനാഴ്ച വീലിംഗ് പൊലീസ് സെര്‍ജന്റ് ഗ്രെഗ് മെക്കന്‍സി മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് ഈ വിവരങ്ങള്‍.പൊലീസ് എത്തുമ്പോള്‍ പ്രകോപിതയായ പീറ്റ് ബുളിനെ നിയന്ത്രണ വിധേയമാക്കിയതിനുശേഷമാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.യജമാനനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയില് തെറ്റിദ്ധരിച്ചാകാം സഹായിക്കാനെത്തിയ ഹിഗിനെ പിറ്റ് ബുള്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഹിഗിന്റെ മരണം പിറ്റ് ബുള്‍ ആക്രമണത്തിലാണോ എന്നത് അറിയണമെങ്കില്‍ ഓട്ടോപ്സി റിസല്‍ട്ട് ലഭിക്കും വരെ കാത്തിരിക്കണമെന്നും പൊലീസ് പറഞ്ഞു.
Comments