വാഷിംഗ്ടണ്‍ ഡി.സി.: 2015 ഇന്റല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് ഫൈനല്‍ മത്സരങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം.മാര്‍ച്ച് 10ന് വാഷിംഗ്ടണില്‍ നടന്ന പ്രി.കോളേജ് സയന്‍സ് ആന്റ് മാത്ത് മത്സരങ്ങളിലാണ് സാന്‍ റമോണ്‍(കാലിഫോര്‍ണിയ)യില്‍ നിന്നുള്ള ശരണേഷ് തനിക പ്രേംബാബു(17) 75,000 ഡോളറും, അവാര്‍ഡും കരസ്ഥമാക്കി. വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള കിഷോറും, അരിസോണ സ്ക്കോര്ട്ട്ഡെയ്ലില് നിന്നുള്ള അവിതാ ഗുപ്തയും മൂന്നാം സ്ഥാനം പങ്കിട്ടു.ഒരു മില്യണ്‍ ഡോളറിന്റെ അവാര്‍ഡാണ് ഇന്റല്‍ കോര്പ്പറേഷന് വിജയികള്‍ക്കായി സമ്മാനിച്ചത്.രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും, പ്രധാനപ്പെട്ടതുമായ അവാര്‍ഡാണിത്.പ്രേം ബാബുവിന് ഇലക്ട്രിക്കല്‍ ആന്റ് കംപ്യൂട്ടിങ്ങ് അപ്ലിക്കേഷനില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും, കിഷോറിന് മാത്ത് പ്രോജക്റ്റിലും, ഗുപ്തക്ക് കാന്‍സര്‍, ട്യൂബര്‍ കുലോസിസ്, എബോള എന്നീ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കംമ്പൂട്ടറിന് എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്.കിഷോറിനും, അവിതക്കും 35, 000 ഡോളറിന്റെ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.ഫൈനല്‍ മത്സരങ്ങളില്‍ 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തവരില്‍ 13 വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ വംശജരായിരുന്നു.
Comments