ഫ്രിമോണ്ട് (കലിഫോര്‍ണിയ) . പാരമ്പര്യമായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങളും വിലപിടിച്ച രേഖകളും സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ബാങ്കിന്‍െറ മുന്‍ ഓപ്പറേഷന്‍ മാനേജരെ പ്രതി ചേര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ വ്യാപാരി നൂപര്‍ സേത്തി നഷ്ടപരിഹാരത്തിന് കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു.
വിവാഹത്തിന് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങളും കുടുംബാംഗങ്ങള്‍ പാരമ്പര്യമായി കൈമാറിയിരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഫോട്ടോയും സിഡികളും വിലപിടിപ്പുളള രേഖകളുമാണ് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടത്. 100,000 ഡോളര്‍ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട വസ്തുക്കള്‍. ജനന സര്‍ട്ടിഫിക്കറ്റ്, നേച്ച്വറലൈസേഷന്‍ റിക്കാര്‍ഡുകള്‍, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ എന്നിവയും നഷ്ടപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.
ഫ്രിമോണ്ട് ഡെക്കോട്ട റോഡിലുളള ഫ്രീമോണ്ട് ബാങ്കിലെ ലോക്കറിലാണ് കവര്‍ച്ച നടന്നത്.
200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു. ഫെബ്രുവരി അവസാനവാരം സമര്‍പ്പിച്ച കേസ് 2015 നവംബറില്‍ വിചാരണക്കെടുക്കും.
കുടുംബാംഗങ്ങള്‍ ഇന്ത്യയില്‍ പോയ വിവരം അറിയാവുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് കളവ് നടത്തിയതെന്നാണ് സേത്തി പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ജീവനക്കാരനെ ബാങ്ക് ഇതിനകം പിരിച്ചു വിട്ടിരുന്നു.
Comments