യുട്ടാ . ഒക്കലഹോമയില്‍ നൈട്രജന്‍ ഗ്യാസ് ചേംബര്‍, ടെക്സാസില്‍ വിഷമിശ്രിതം, ടെന്നിസിയില്‍ ഇലക്ട്രിക് ചെയര്‍ ഇപ്പോള്‍ യൂട്ടായില്‍ ഫയറിംഗ് സ്ക്വാഡ്. വധശിക്ഷ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ സ്വീകരിച്ച വിവിധ മാര്‍ഗ്ഗങ്ങള്‍ക്ക് നിയമ സാധ്യത ലഭിച്ചിരിക്കുന്നു.
യുട്ടാ സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നതു ഫയറിംഗ് സ്ക്വാഡായിരിക്കണമെന്ന് മാര്‍ച്ച് പത്തിന് യുട്ടാ നിയമ സാമാജികര്‍ ബഹു ഭൂരിപക്ഷത്തോടെയാണ് തീരുമാനിച്ചത്. പതിനെട്ട് പേരാണ് തീരുമാനത്തിനനുകൂലമായി വോട്ട് ചെയ്തത്. പത്ത് പേര്‍ ഇതിനെ എതിര്‍ത്തു.
അമേരിക്കയില്‍ ഇതുവരെ വധശിക്ഷ നടപ്പാക്കിയിരുന്നത് മൂന്നു വിഷ മരുന്നുകളുടെ മിശ്രിതം ഉപയോഗിച്ചായിരുന്നു. വിഷ മിശ്രിതത്തിന്‍െറ ലഭ്യത കുറഞ്ഞതും പലവധ ശിക്ഷകളും നടപ്പാക്കിയതിന് കണ്ടെത്തിയ അപാകതകളുമാണ് സംസ്ഥാന ഗവണ്‍മെന്റുകളെ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. 15 സംസ്ഥാനങ്ങള്‍ ഇതിനകം വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ തീരുമാനമെടുത്തിട്ടുണ്ട്.
വധശിക്ഷക്ക് വിധേയരാകുന്ന വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിനുളള അവകാശം ചില സംസ്ഥാനത്തെ നല്‍കിയിട്ടുണ്ട്. വധശിക്ഷ നല്കുന്നത് ക്രൂരവും അപരിഷ്കൃതവുമാണെന്ന് വധശിക്ഷയെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ വധശിക്ഷ ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാ നടപടികള്‍ നില നിന്നിട്ടും അക്രമം കൊലപാതകവും വര്‍ദ്ധിക്കുമ്പോള്‍ ഇത് നിര്‍ത്തല്‍ ചെയ്താല്‍ സ്ഥിതി എന്താകുമെന്നാണ് വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം.
Comments