സാന്‍ഡിയാഗോ . ലോകത്തില്‍ ജീവിച്ചിരിപ്പുളള ഏറ്റവും പ്രായം കൂടിയ പൂച്ചയുടെ ഇരുപത്തി ഏഴാം ജന്മദിനം മാര്‍ച്ച് 13 ന് ആഘോഷിച്ചു.
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അനുസരിച്ച് പൂച്ചയുടെ ഇരുപത്തി ഏഴ് വയസ് എന്ന് പറയുന്നത് 125 വര്‍ഷത്തെ മനുഷ്യായുസ്സില്‍ തുല്യമാണ്.
ആറ് ആഴ്ച പ്രായമുളളപ്പോള്‍ ടിഫിനി 2 എന്ന പേരുളള പൂച്ച കുട്ടിയെ സാന്‍ഡിയാഗോയിലെ ഒരു പെറ്റ് സ്റ്റോറില്‍ നിന്നു 10 ഡോളറിനാണ് ഉടമസ്ഥ വാങ്ങിയത്.
ജീവിച്ചിരിക്കുന്ന പ്രായം കൂടിയ പൂച്ച ടിഫിനിയാണെങ്കിലും ടെക്സാസിലെ ക്രീം പഫ് എന്ന് പേരുളള പൂച്ച 38 വര്‍ഷവും മൂന്ന് ദിവസവും ജീവിച്ചിരുന്നിരുന്നു. സാധാരണ ഒരു പൂച്ചയുടെ ആയുസ് 12 മുതല്‍ 15 വര്‍ഷമാണ്.
1988 മാര്‍ച്ച് 13 ന് കലിഫോര്‍ണിയായിലെ സാന്‍ഡിയാഗൊയില്‍ ജനിച്ച ടിഫിനിക്ക് ഇന്നു നല്ല കാഴ്ച കേള്‍വി ശക്തിയുണ്ടെന്നും പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ഉടമസ്ഥ ഷാരണ്‍ പറഞ്ഞു
Comments